ലൈഫ് മിഷന്‍ പദ്ധതിയിലെ 20 കോടിയില്‍ 9.25 കോടി കൈക്കൂലി; വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് തന്നെ കള്ളക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തതോടെ കപ്പിത്താന്റെ കാബിന്‍ തന്നെ പ്രശ്നത്തിലായിരിക്കുകയാണെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. മുഖ്യമന്ത്രി ആദരണീയനാണെങ്കിലും ഭരണത്തില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും മാര്‍ക്ക് ആന്റണിയെ ഉദ്ദരിച്ച് വി.ഡി സതീശന്‍ വിമര്‍ശിച്ചു.

വി.ഡി സതീശന്റെ വാക്കുകള്‍

-ലൈഫ് മിഷനിലെ 20 കോടി പദ്ധതിയില്‍ നാലര കോടിയല്ല, 9.25 കോടിയാണ് ക്രമക്കേട്.

-പാവങ്ങളുടെ ലൈഫ് മിഷന്‍ പദ്ധതി കൈക്കൂലി മിഷനാക്കി മാറ്റി. 9.25 കോടി എന്നത് കൈക്കൂലി കണക്കില്‍ ദേശീയ റെക്കോര്‍ഡ്.

-ഒരു പ്രോജക്ടില്‍ 46 ശതമാനം കൈക്കൂലിയെന്നത് ദേശീയ റെക്കോര്‍ഡ് നാലര കോടിക്ക് പുറമെ ബാക്കി അഞ്ച് കോടി നല്‍കിയത് ബെവ്ക്യൂ ആപ്പിലെ സഖാവിന്.

-ലൈഫ് മിഷന്‍ കമ്മീഷനില്‍ ബെവ്ക്യൂ ആപ് സഖാവിന്റെ ബന്ധം അറിയണം.?

-മുഖ്യമന്ത്രി കുഴപ്പമില്ലെന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുമ്പോള്‍ തൊട്ടടുത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നു.

– മുഖ്യമന്ത്രിയുടെ ഓഫീസ് ആര്‍ക്കും ഞൊടിയിടയില്‍ വരുതിയിലാക്കാന്‍ പറ്റുന്ന ഓഫീസായി അധപതിച്ചു.

-എല്ലാം അറിയാവുന്ന ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് എല്ലാ മന്ത്രിമാരും ദുഷ്ടനെന്നും, വഞ്ചകനെന്നുമെല്ലാം സ്ഥാനപ്പേരിട്ട് വിളിക്കുന്ന ശിവശങ്കറിന്റെ തലയില്‍ കൊണ്ടിട്ടു.

Top