വി ഡി സതീശൻ – ഐഎൻടിയുസി തർക്കം; ഇടപെട്ട് കെ സുധാകരൻ

തിരുവനന്തപുരം: ഐഎന്‍ടിയുസി നേതൃത്വവും വി ഡി സതീശനുമായുള്ള പ്രശ്നത്തില്‍ ഇടപെട്ട് കെ പി സി സി നേതൃത്വം. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വിവാദവും വി ഡി സതീശനെതിരായ പ്രതിഷേധവും അവസാനിപ്പിക്കണമെന്ന് കെ പി സി സി ആവശ്യപ്പെടും. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന സതീശന്റെ പരാമര്‍ശത്തിലുള്ള അതൃപ്തി ചന്ദ്രശേഖരന്‍ അറിയിക്കുമെങ്കിലും പ്രശ്‌നം തീര്‍ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടേക്കും.

പോഷക സംഘടന എന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ് ഐഎന്‍ടിയുസി എന്നതില്‍ തര്‍ക്കമില്ലെന്ന് വി ഡി സതീശന്‍ വിവാദങ്ങള്‍ക്ക് ശേഷം പ്രതികരിച്ചിരുന്നു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയേ തള്ളി പറഞ്ഞതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎന്‍ടിയുസിയുടെ പരസ്യ പ്രകടനത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനല്ല ആ വിഷയത്തില്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

Top