സിഎജിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭക്ക് എന്ത് അധികാരമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സിഎജിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രമേയത്തെ എതിര്‍ത്ത് വി.ഡി സതീശന്‍ എംഎല്‍എ. റിപ്പോര്‍ട്ടിലെ ഭാഗം നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ഇതുതെറ്റായ കീഴ്‌വഴക്കമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ട് നിന്നെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുത്. സിഎജിയുടെ ഭാഗം കേട്ട ശേഷമേ ഭാഗങ്ങള്‍ ഒഴിവാക്കാവൂ. പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് എന്ത് അധികാരമെന്നും വി ഡി സതീശന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയാണിത്. പ്രമേയത്തില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാരിനോട് സ്പീക്കര്‍ ആവശ്യപ്പെടണമെന്നും സതീശന്‍ പറഞ്ഞു.

 

Top