സത്യത്തില്‍ ജോസ് കെ മാണി ചെഗുവേരയുടെ ആരാധകനായിരുന്നു; വിഡി സതീശന്‍

VD

കൊച്ചി: ജോസ് കെ മാണിയെ ട്രോളി വി.ഡി സതീശന്‍ എംഎല്‍എ. സത്യത്തില്‍ നമുക്കറിയില്ലായിരുന്നു. ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു എന്നാണ് എംഎല്‍എ ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അവസാനം എന്തായി ?
ബാര്‍ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തു.
ബൂര്‍ഷ്വാ പാര്‍ട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
സത്യത്തില്‍ നമുക്കറിയില്ലായിരുന്നു.
ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റല്‍ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോള്‍ എല്ലാം മനസ്സിലായി!

Top