വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.

ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി.വൈദ്യ ലിംഗവും കേരളത്തിലെത്തി കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും എംപിമാരില്‍ നിന്നും പ്രതിപക്ഷ നേതാവ് ആരാകണമെന്നതില്‍ പ്രത്യേകം അഭിപ്രായം തേടിയിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ അവസാന നിമിഷം വരെ ഹൈക്കമാന്‍ഡിനുമേല്‍ സമ്മര്‍ദമുണ്ടായി. ഏതാനും യുവ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണയാണ് സതീശന് ഉണ്ടായിരുന്നത്.

എറണാകുളം ജില്ലയില്‍ നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശന്‍. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണ പറവൂരില്‍ നിന്ന് എംഎല്‍എ ആയി ജയിച്ചു.

 

Top