ചെങ്ങന്നൂര്‍; വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വി.ഡി സതീശന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് വി.ഡി സതീശന്‍. എസ്എന്‍ഡിപി പ്രവര്‍ത്തകരില്‍ അധികവും കോണ്‍ഗ്രസ്സുകാരാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്‌നേഹിയായ സ്ഥാനാര്‍ഥിക്കായിരിക്കും വോട്ട് എന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നത്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എസ്എന്‍ഡിപിയുടെ നിലപാട് വെള്ളാപ്പള്ളി അറിയിച്ചത്.

Top