തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവെന്ന് സൂചന

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ വി.ഡി സതീശന്‍ എം.എല്‍.എ നയിക്കുമെന്ന് റിപ്പോര്‍ട്ട്. തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Top