vd satheesan-against-community-leaders

satheeshan

തിരുവനന്തപുരം: കേരളത്തിലെ സമുദായ നേതാക്കള്‍ വരേണ്യവര്‍ഗത്തെ പ്രോല്‍സാഹിപ്പിക്കുന്നവരാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍.

സമുദായനേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരായി രാഷ്ട്രീയനേതൃത്വം മാറി. അതുകൊണ്ടാണ് സമുദായനേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ സംഘടനാ ചട്ടക്കൂട് മറികടന്ന് നടത്തുന്ന പ്രസ്താവനകള്‍ സംഘടനയ്ക്കാണ് നാണക്കേടുണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവഗിരി തീര്‍ഥാടനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി.സതീശന്‍.

Top