‘ഒപ്പമുണ്ട് സര്‍ക്കാര്‍’ എന്നത് പൊള്ളത്തരം, സിപിഎം ബന്ധമുളളവര്‍ എന്ത് ചെയ്താലും സംരക്ഷണം ഒരുക്കുന്നു

തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വ്വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.

‘ഒപ്പമുണ്ട് സര്‍ക്കാര്‍’ എന്ന പരസ്യ വാചകത്തിലെ പൊള്ളത്തരം പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. സി.പി.എം ബന്ധമുളളവര്‍ എന്ത് ചെയ്താലും സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് സമരം ഒരു ദിവസം പിന്നിട്ടെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മകളെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി കിട്ടിയേ തീരൂ. ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് സമരം ഒരു ദിവസം പിന്നിട്ടു. ‘ഒപ്പമുണ്ട് സര്‍ക്കാര്‍’ എന്ന പരസ്യ വാചകത്തിലെ പൊള്ളത്തരം പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. സി.പി.എം ബന്ധമുളളവര്‍ എന്ത് ചെയ്താലും സംരക്ഷണം ഒരുക്കുകയാണ് സര്‍ക്കാര്‍. സ്ത്രീ സുരക്ഷയെ കുറിച്ച് ഒരു ഉത്കണ്ഠയും ഇല്ലാത്ത സ്ത്രീ വിരുദ്ധ സര്‍ക്കാരാണിത്.

Top