പൊതുമരാമത്ത് മന്ത്രിക്കെതിരെ വീണ്ടും വി ഡി സതീശന്‍ രംഗത്ത്

കൊച്ചി: സംസ്ഥാനത്തെ റോഡ‍ുകളിലെ കുഴികളെച്ചൊല്ലി പ്രതിപക്ഷ നേതാവും പൊതുമരാമത്ത് മന്ത്രിയും തമ്മിലുള്ള വാക്പോര് വീണ്ടും മുറുകുന്നു.ഹൈകോടതി വരെ സർക്കാരിനെ വിമർശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ പ്രതിപക്ഷം വിമർശിക്കരുത് എന്നാണ് മന്ത്രി പറയുന്നത്.പ്രീ മൺസൂൺ വർക്കുകൾ നടന്നിട്ടില്ല. ഇപ്പോഴും ടെൻഡറുകൾ പുരോഗമിക്കുന്നു.പോസ്റ്റ്‌ മൺസൂൺ വർക്കുകളാണ് നടക്കുന്നത്. റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നത്. അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ എത്ര എന്നാണ് മന്ത്രി പറയുന്നത്.താൻ ചോദിച്ച മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി

പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും എംടി രമേശ് പറയുന്നത് തന്നെയാണ് സതീശനും പറയുന്നതെന്നും റിയാസ് പറഞ്ഞു.

Top