‘ഡല്‍ഹിയിലെ മോദിയും കേരളത്തിലെ പിണറായിയും ഒന്നായി മാറിയിരിക്കുന്നു’;വി ഡി സതീശന്‍

പാലക്കാട്: വയനാട്ടിലെ വന്യമൃഗ ആക്രമണങ്ങളില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭയത്തില്‍ നിന്ന് വരുന്ന വൈകാരിക പ്രതികരണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡല്‍ഹിയിലെ മോദിയും കേരളത്തിലെ പിണറായിയും ഒന്നായി മാറിയിരിക്കുന്നുവെന്നും ആരെയും സമരം ചെയ്യാന്‍ അനുവദിക്കില്ലെന്നും സമരക്കാരെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.

വന്യ ജീവി ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ വനം മന്ത്രി നിഷ്‌ക്രിയനായി ഇരിക്കുകയാണ്. നിയമസഭയില്‍ നിരന്തരം വന്യജീവി വിഷയം ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ല. വന്യ ജീവി സംഘര്‍ഷം കുറയ്ക്കാന്‍ സര്‍ക്കാറിന് ഒരു പദ്ധതിയുമില്ല. നഷ്ടപരിഹാരം കൃത്യമായി നല്‍കുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top