വി.ഡിയും മുല്ലപ്പള്ളിയും ഒരു വേദിയിൽ

കോഴിക്കോട്: ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒരേ വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും ആദ്യം സംസാരിച്ചില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു.

ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ താത്പര്യമില്ല. പാർട്ടി പ്രവർത്തകരിൽ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കാനുള്ള തീരുമാനത്തെ വിമർശിച്ച അദ്ദേഹം കെകെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതിനെ അപലപിച്ചു.

Top