ഗവർണറുടെ അച്ചടക്ക നടപടി; നിയമസാധ്യതകൾ തേടി വി.സിമാർ ഹൈക്കോടതിയെ സമീപിച്ചേക്കും

ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമപരമായ സാധ്യതകൾ തേടി കാലിക്കറ്റ്- സംസ്കൃത സർവകലാശാല വി.സിമാർ. ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. ഡിജിറ്റൽ- ഓപ്പൺ സർവകലാശാലകളിലെ വി.സിമാരുടെ കാര്യത്തിൽ യു.ജി.സിയുടെ കത്ത് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ്ഭവന്റെ നീക്കം.

കാലിക്കറ്റ്- സംസ്കൃത സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ നടപടി ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. അതുകൊണ്ടുതന്നെ നടപടി നേരിട്ട വി.സിമാർ നിയമപരമായി നീങ്ങുമെന്നാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഉടൻ ഇവരെ നീക്കം ചെയ്യാൻ കഴിയില്ല. കോടതിയിൽ അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്നും 10 ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പിലാക്കാൻ പാടുള്ളൂ എന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനകം ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ വാങ്ങാനാകും വി.സിമാരുടെ ശ്രമം.

Top