പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി ‘വായില്ലാ കുന്നിലെ അപ്പന്‍’

പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുതിയ ചിത്രം വായില്ലാ കുന്നിലെ അപ്പന്‍.

‘ഒരു മെക്‌സിക്കന്‍ അപാരത’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറിയതും എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത ജിനോജോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നത് ‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ സംവിധായകനായ ടോം ഇമ്മട്ടിയാണ്.

ചിത്രത്തിന്റെ രചനയും ജിനോവിന്റെ തന്നെയാണ്. ക്യാമ്പസ് റൊമാന്‍സും ആക്ഷനും ചേര്‍ന്ന ചിത്രമായിരിക്കുമിതെന്ന് ജിനോ അവകാശപ്പെടുന്നു.

Top