വയനാട്ടില്‍ ആര് വരണം; അന്തിമ തീരുമാനം അമിത് ഷായുടേതെന്ന് തുഷാര്‍

വയനാട്; വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ആര് വരണമെന്നതില്‍ അന്തിമ തീരുമാനം ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടേതെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ഇതുവരെ താന്‍ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് ബിജെപി നേതൃത്വമാണെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം വൈകിട്ടോടെ ഉണ്ടാവുമെന്നും, ബിഡിജെഎസിന് നല്‍കിയ വയനാട് സീറ്റ് ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും തുഷാര്‍ പറഞ്ഞു.

നിലവില്‍ വയനാട്ടില്‍ പ്രഖ്യാപിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് രാഹുല്‍ ഗാന്ധിയുമായി പോരാടാനാകില്ല. സ്ഥാനാര്‍ഥിത്വത്തില്‍ മാറ്റമുണ്ടാകുമെന്നും വയനാട്ടില്‍ ശക്തമായ സാന്നിധ്യമുള്ള സംഘടനയാണ് ബിഡിജെഎസ് എന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Top