വയനാട്ടില്‍ രാഹുല്‍ മത്സരിക്കരുതെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍

stalin

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഡി.എം.കെ.അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്ത്. രാഹുല്‍ ഇടതു പാര്‍ട്ടികള്‍ക്കെതിരായി മത്സരിക്കുമ്പോള്‍ അത് ബി.ജെ.പി.ക്ക് ഉത്തരേന്ത്യയില്‍ അനുകൂല സാഹചര്യം ഒരുക്കി കൊടുക്കലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. കേരളത്തില്‍ എക്കാലത്തും ഇടതുപക്ഷമാണ് എതിരാളികള്‍. രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ ദേശീയ തലത്തിലുള്ള ബി.ജെ.പി വിരുദ്ധ സഖ്യം തകരില്ല’. രാഹുല്‍ പിന്മാറിയാല്‍ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെച്ചു.

അതേ സമയം പതിനാറാം സ്ഥാനാര്‍ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായില്ല. മത്സരിക്കണമെന്ന വിവിധ സംസ്ഥാനങ്ങളുടെ ക്ഷണം രാഹുല്‍ ഗാന്ധി പരിഗണിച്ചിട്ടുണ്ടെന്നും ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നും പാര്‍ട്ടി വക്താവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.

Top