സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ വയനാട്ടില്‍ പ്രചാരണത്തിനില്ല; യുഡിഎഫ് ഘടകകക്ഷികള്‍

UDF

വയനാട്: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അറിയിച്ച് ഘടകകക്ഷികള്‍. ഇതോടെ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് കമ്മറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു. പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വിവരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംസ്ഥാന ദേശിയ നേതാക്കളെ അറിയിച്ചെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ യുഡിഎഫ് നിയോജകമണ്ഡലം പഞ്ചായത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച ശേഷം ബുത്തുതല കമ്മിറ്റികള്‍ രൂപികരിക്കാമെന്നായിരുന്നു ധാരണ. പ്രഖ്യാപനം വൈകുമെന്നറിഞ്ഞപ്പോള്‍ ചിലര്‍ കമ്മിറ്റി രൂപികരിച്ചു. മറ്റിടങ്ങളില്‍ ഇതുവരെയും രൂപികരണ യോഗം പോലും ചേര്‍ന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തീരുമാനം ഉണ്ടാവാതെ സഹകരിക്കേണ്ടന്നാണ് ഘടകക്ഷികള്‍ നിലപാടെടുത്തിരിക്കുന്നത്. ഇതോടെ പാര്‍ട്ടി ഓഫിസുകള്‍ പോലും അടഞ്ഞു കിടക്കുകയാണ്.

Top