മന്ത്രി സുധാകരന് തിമിരം, അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവരും ; വയല്‍ക്കിളി കൂട്ടായ്മ

Keezhattoor

കണ്ണൂര്‍ : കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചിരിട്ടുണ്ടെന്നും അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നും വയല്‍ക്കിളി കൂട്ടായ്മ.

സിപിഎം അതിന്റെ മുന്‍കാല സമരചരിത്രത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ്. വയല്‍ക്കിളികള്‍ മന്ത്രിക്ക് വയല്‍ക്കഴുകന്മാരാകുന്ന് സമരത്തേയും സമര ചരിത്രത്തേയും മന്ത്രി മറന്നു പോയതുകൊണ്ടാണ്. അധിക്ഷേപിക്കുന്ന ആ പ്രസ്താവന മന്ത്രി പിന്‍വലിക്കണമെന്നും വയല്‍ക്കിളി കൂട്ടായ്മയുടെ പ്രതിനിധിയായ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

മന്ത്രി യാഥാര്‍ഥ്യം തിരിച്ചറിയുന്നില്ല. വയലില്‍ നിന്ന് അവസാനത്തെ വയല്‍ക്കിളിയേയും പോലീസ് കൂട്ടിലടച്ചു കൊണ്ടു പോയ ശേഷമാണ് സമരപ്പന്തല്‍ കത്തിച്ചത്. അത് അവരിലെ ഫാസിസ്റ്റ് സ്വഭാവത്തിന്റെ ഭാഗമാണ്. സമരങ്ങളിലൂടെ വളര്‍ന്ന് വന്ന മേഖലയിലെ ഉന്നത നേതാക്കളാണ് അതിന് നേതൃത്വം കൊടുത്തത്. ബൈപാസ് അലൈന്‍മെന്റിനെതിരെ ശരീരത്തില്‍ ഡീസല്‍ ഒഴിച്ച് നേരിടേണ്ടി വന്ന നിവൃത്തികേട് കേരളം കണ്ടതാണ്. അത് ഉള്‍ക്കൊള്ളാന്‍ ഭരണ പക്ഷത്തിന്റെ ഭാഗമായി നില്‍ക്കുന്ന പ്രമാണിമാരായ ആള്‍ക്കാര്‍ക്ക് പോലും സാധിച്ചില്ല.

മാര്‍ച്ച് 25 ന് ഞായറാഴ്ച തളിപ്പറമ്പില്‍ നിന്ന് കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിലുള്ള മാര്‍ച്ച് നടക്കുന്നുണ്ട്. കേരളം തന്നെയാണ് കീഴാറ്റൂരിലേക്ക് ഒഴുകുന്നത്. ആ കേരളീയ ജനതയെ നിങ്ങള്‍ക്ക് തടയാനാകുമോ എന്നും സുരേഷ് കീഴാറ്റൂര്‍ ചോദിച്ചു.

കീഴാറ്റൂര്‍ സമരത്തെിനെതിരെ ഇന്ന് നിയമസഭയില്‍ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രസ്താവന നടത്തിയത്.

Top