വാവെയ് വൈ7 പ്രൊ വിപണിയില്‍ അവതരിപ്പിച്ചു; സെല്‍ഫി ക്യാമറക്ക് പ്രാധാന്യം

വാവെയ് വൈ7 പ്രൊ വിയറ്റ്‌നാം വിപണിയില്‍ അവതരിപ്പിച്ചു. സെല്‍ഫി ക്യാമറക്ക് പ്രാധാന്യം നല്‍കി അവതരിപ്പിച്ചിരിക്കുന്ന ഫോണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. വാട്ടര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലെയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം.

ക്വാല്‍കോം സ്‌നാപ്ട്രാഗണ്‍ 450 ആണ് പ്രൊസസര്‍. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 16 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. അതേസമയം പിന്നില്‍ 13 മെഗാപിക്‌സലിന്റെയും രണ്ട് മെഗാപിക്‌സലിന്റെയും ഇരട്ട ക്യാമറകളുമുണ്ട്.

6.26 ഇഞ്ചാണ് ഡിസ്‌പ്ലെയുടെ വലുപ്പം. എച്ച്.ഡി റെസല്യൂഷന്‍ പുറമെ 4000 എം.എ.എച്ചിന്റെ ബാറ്ററി കപ്പാസിറ്റി. ആന്‍ഡ്രോയിഡ് ഒറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഇപ്പോഴത്തെ സെക്യൂരിറ്റി ഫീച്ചറുകളായ ഫേസ്അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഉണ്ട്. ഇന്ത്യയില്‍ ഏകദേശം 11,900 ആവും ഫോണിന്റെ വില എന്നാണ് കണക്ക് കൂട്ടുന്നത്.

Top