വാവ സുരേഷുമായി ആരോഗ്യമന്ത്രി ഫോണില്‍ സംസാരിച്ചു

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ സംസാരിച്ചു. വാവ സുരേഷിന്റെ ആരോഗ്യനിലയെപ്പറ്റി മന്ത്രി ചോദിച്ചറിഞ്ഞു. വാവാ സുരേഷിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് സാധ്യതയെന്ന് വീണാ ജോര്‍ജ് പറഞ്ഞു. തനിക്ക്്് മികച്ച പരിചരണമൊരുക്കിയതിന് മന്ത്രിയോട് വാവ സുരേഷ് നന്ദി പറഞ്ഞു.

അതേസമയം, നേരിയ പനി ഒഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു. നാളെ ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.
പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് ചികിത്സാ വേളയില്‍ നല്‍കിയത് 65 കുപ്പി ആന്റിവെനം.

പാമ്പ് കടിയേറ്റ ആള്‍ക്ക് ആദ്യമായാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ഇത്രയധികം ആന്റിവെനം നല്‍കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ പരമാവധി 25 കുപ്പിയാണ് നല്‍കാറുള്ളത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി കാണാത്തതിനെതുടര്‍ന്നാണ് കൂടുതല്‍ ഡോസ് ആന്റിവെനം നല്‍കിയത്.

 

Top