വാവ സുരേഷ് വീണ്ടും പാമ്പുകളുടെ ലോകത്തേക്ക്; ഇന്ന് പിടികൂടിയത് മൂര്‍ഖനെ

തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയ വാവ സുരേഷ് വീണ്ടും പാമ്പുകളുമായി ചങ്ങാത്തം. അണലിയുടെ കടിയേറ്റ് അദ്ദേഹം ഒരാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി നാട് ഒന്നാകെ പ്രാര്‍ത്ഥനയിലായിരുന്നു. ചികിത്സയിലിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്നാണ് വാവ സുരേഷ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വാവ സുരേഷ് തന്നെയാണ് തന്റെ ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

Top