പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി, വിഐപി അല്ലാതിരുന്നിട്ടും വിഐപി ട്രീറ്റ്‌മെന്റ് തന്നു; വാവ സുരേഷ്

തിരുവനന്തപുരം: തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് വാവാ സുരേഷ്. പാമ്പ് കടിയേറ്റ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ ഇപ്പോള്‍ സുഖം പ്രാപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹത്തെ വാര്‍ഡിലെത്തിച്ചു. തുടര്‍ന്നാണ് യൂട്യൂബിലൂടെ വാവാ സുരേഷ് നന്ദി അറിയിച്ചത്.

തനിക്ക് പാമ്പ് കടിയേറ്റതില്‍ ആരേയും കുറ്റം പറയാന്‍ പറ്റില്ലെന്നും വിശ്രമമില്ലാതെയുള്ള ഓട്ടത്തിനിടെ തളര്‍ന്നു പോകുന്ന ചില അവസരങ്ങളിലാണ് പാമ്പിന്റെ കടിയേല്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പതിനൊന്നാമത്തെ പ്രാവശ്യമാണ് ഇത്തരത്തില്‍ അബദ്ധം പറ്റി, മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്നതെന്നും ഈയവസരങ്ങളിലെല്ലാം തന്നെ സഹായിച്ച മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് വാവാ സുരേഷ് പ്രത്യേക നന്ദി അറിയിച്ചു. കൂടാതെ തന്നെ ചികിത്സ ഡോക്ടര്‍മാര്‍ക്കും പരിചരിച്ച നഴ്‌സുമാര്‍ക്കും മറ്റെല്ലാ ജീവനക്കാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

അതേസമയം താനൊരു വിഐപി അല്ലെങ്കിലും മെഡിക്കല്‍ കോളേജില്‍ തനിക്ക് വിഐപി ചികിത്സയാണ് ലഭിച്ചതെന്നും അതില്‍ വളരെയധികം നന്ദിയുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.

Top