കഷ്ടതയിലും മറ്റുള്ളവർക്ക് കൈത്താങ്ങായി വാവ സുരേഷ്

സ്വന്തം കഷ്ടതയിലും മറ്റുള്ളവർക്ക് കൈത്താങ്ങാകുകയാണ് വാവ സുരേഷ്. തനിക് വീട് വയ്ക്കാൻ പ്രവാസി മലയാളികൾ നൽകിയ പണം കൊണ്ട് സുരേഷ് അകാലത്തിൽ പാമ്പ് കടിയേറ്റ് മരിച്ചു പോയ ആദ്യയുടെ കുടുംബത്തിന് വീട് വച്ച് നൽകുകയാണ്.

പന്ത്രണ്ടു ലക്ഷം രൂപ ചിലവിൽ പണിയുന്ന വീടിന്റെ കല്ലിടൽ കർമ്മവും വാവ സുരേഷ് തന്നെ നിർവഹിച്ചു. സുരേഷിന് നൽകിയ പണം അദ്ദേഹം വേറൊരാളെ സഹായിക്കാൻ ഉപയോഗിച്ചു എന്നറിഞ്ഞപ്പോൾ പ്രദേശവാസികളും സഹായത്തിനായി എത്തിയിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം.

Top