വാവ സുരേഷിന് പാമ്പ് കടിയേറ്റു; ഗുരുതരാവസ്ഥയില്‍

കോട്ടയം: വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാണ്.

വൈകിട്ട് 4.30ഓടെ കുറിച്ചിയില്‍ വീട്ടില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ സഞ്ചിയിലാക്കുന്നതിനിടെയാണ് വാവയ്ക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് പാമ്ബിനെ സുരക്ഷിതമായി കൂട്ടിലാക്കിയ ശേഷം ഉടനെ വാവ സുരേഷിനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും വരെ സംസാരിച്ചിരുന്ന അദ്ദേഹത്തിന്റെ നില വൈകാതെ ഗുരുതരമായി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

Top