‘പാമ്പുപിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് ചിലര്‍ ജനങ്ങളോട് പറയുന്നു’ പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും വാവാ സുരേഷ്

തിരുവനന്തപുരം: പാമ്പു പിടിത്തം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസ്സപ്പെടുത്തുന്നതായി വാവാ സുരേഷ്. തനിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ചില വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. തനിക്കെതിരേ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാവാ സുരേഷ് പറഞ്ഞു.

വനംവകുപ്പിന്റെ ഭാഗത്തുനിന്ന് എന്നു പറയുമ്പോള്‍, താന്‍ പാമ്പുകടിയേറ്റ് കിടന്ന സമയത്ത് ഒരു വ്യക്തി ചര്‍ച്ചയില്‍ വന്ന് തനിക്കെതിരേ സംസാരിച്ചു. കടിയേല്‍ക്കുന്നതിന് മുന്‍പേ പത്തനംതിട്ട, റാന്നി, കോന്നി മേഖലകളില്‍ നിന്നൊക്കെ ആളുകള്‍ വിളിച്ചു പാമ്പു പിടിക്കുന്നുണ്ടായിരുന്നു. കടിയേറ്റ് ആശുപത്രിയില്‍നിന്ന് ഇറങ്ങിയ ശേഷം ഒരു കോളും എന്നെ വിളിക്കരുത് എന്ന രീതിയിലേക്ക് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പുറത്തുനിന്ന് ഒരാളും പറയാനുള്ള സാധ്യത കാണുന്നില്ല. ലോക്കലായുള്ള ഒരാള്‍ പറഞ്ഞാല്‍ അവിടുത്തെ ജനങ്ങളോ അധികാരികളോ അംഗീകരിക്കാന്‍ സാധ്യതയും കാണുന്നില്ല- സുരേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പറഞ്ഞു.

ഇപ്പോള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയ സമയത്ത്, എട്ടോ പത്തോ കിങ് കോബ്രകളെ പിടിക്കാന്‍ തന്നെ വിളിച്ചില്ല. പക്ഷെ കോട്ടയത്തുനിന്നും ഇടുക്കിയില്‍നിന്നുമൊക്കെ ആളുകളെ വിളിച്ചു കൊണ്ടു വന്നു പിടിച്ചു. സുരേഷിനെ വിളിക്കേണ്ടെന്ന് മുകളില്‍ നിന്ന് പറഞ്ഞിട്ടുള്ളതായി അവിടുത്തെ ആളുകള്‍ തന്നെ വിളിച്ചു പറഞ്ഞു.

Top