പ്രേതബാധയെന്ന് പറഞ്ഞ് നാട്ടുകാര്‍ കൊല്ലാന്‍ നോക്കിയ വാവ, ഇന്ന് ആ നാടിന്റ കണ്ണിലുണ്ണി

ച്ഛന്റേയും അമ്മയുടേയും മരണത്തിന് കാരണം ആറുവയസ്സുകാരനാണെന്ന് ആരോപിച്ച് 2006ല്‍ വാവ ചോംബോങ്കായെ നാട്ടുകാര്‍ ഒറ്റപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളുടെ മരണം അസ്വാഭാവികമാണെന്നും കുട്ടിയുടെ ഉള്ളില്‍ ദുരാത്മാവ് ഉണ്ടെന്നും നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. വെസ്റ്റ് പപ്പുവ നിവാസികളായ കൊറൊവായ് ഗോത്രവിഭാഗക്കാരാണ് ഇത്തരത്തില്‍ അന്തവിശ്വാസവും പേറി ജീവിച്ചിരുന്നത്.

വാവയ്ക്ക് നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്ന നാട്ടുകാര്‍ ഒരിക്കല്‍ അവനെ കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു. നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തിയതോടെ ആറുവയസ്സുകാരന്‍ തനിച്ചായി. തുടര്‍ന്ന് നാട് കാണാനും സംസ്‌കാരത്തെ കുറിച്ച് പഠിക്കാനും എത്തിയ മാധ്യമപ്രവര്‍ത്തകനായ കോര്‍നിയസ് സെമ്പിയറിങ് വാവയെ രക്ഷപ്പെടുത്തി തന്റെ നാടായ സുമാത്രയിലേക്ക് കൊണ്ടുപോയി. ഒരു കുറവും ഇല്ലാതെ എല്ലാ സഹായവും അയാള്‍ വാവയ്ക്ക് വേണ്ടി ചെയ്തു. ഇന്ന് വാവക്ക് 20 വയസ്സാണ്. ഒരിക്കല്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചവരോട് ക്ഷമിച്ച് അവന്‍ ആ നാട്ടുകാരെ കാണാന്‍ എത്തി.

വാവ ഇപ്പോള്‍ സ്‌പോര്‍ട്‌സ് സയന്‍സ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ്. തന്റെ നാട്ടിലേക്ക് തിരിച്ചെത്തിയ വാവ ഏവരോടുമായി പറഞ്ഞത് പരസ്പം കൊല്ലരുതെന്നാണ്. വാവയെ കണ്ടപ്പോള്‍ ബന്ധുക്കളും നാട്ടുകാരും വികാരാധീനരാകുകയായിരുന്നു. മുന്‍പ് തന്നെ കൊല്ലാന്‍ ശ്രമിച്ച നാട്ടുകാരെ കുറിച്ച് വാവയ്ക്ക് വളരെ പ്രതീക്ഷയുണ്ട്. അവിടെ നിന്ന് യാത്രയാകുമ്പോള്‍ തങ്ങളുടെ നേതാവായി അവിടെ തുടരണമെന്നാണ് വാവയോട് അവര്‍ ആവശ്യപ്പെട്ടത്.

Top