എന്‍എസ്എസ് നിലപാട് ബാധിക്കില്ല, ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് വികെ പ്രശാന്ത്‌

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രശാന്ത്. എന്‍എസ്എസ് നിലപാട് ബാധിക്കുമെന്ന് കരുതുന്നില്ല, ശബരിമലയല്ല മണ്ഡലത്തിലെ റോഡുകളിലെ കുഴിയടക്കുന്ന കാര്യമാണ് വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രശാന്ത് അറിയിച്ചു.

“എൻഎസ്എസിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉള്ളവരുണ്ട്. അതിനാൽ തന്നെ എൻഎസ്എസ് വോട്ടുകളും ലഭിക്കും,” എന്നാണ് ഇടത് സ്ഥാനാർത്ഥി പറഞ്ഞത്. ഒരു തീരുമാനവും ആർക്കും അടിച്ചേൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Top