വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് കേസ് ; നിയമോപദേശം തേടി ടിക്കാറാം മീണ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് കേസില്‍ കമ്മീഷന്‍ നിയമോപദേശം തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കെ.മുരളീധരനെതിരായ കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കേസ് നിലനില്‍ക്കുന്നതിനാലാണ് നിയമോപദേശം. കെ.മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനാല്‍ ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ലെന്നാണ് കരുതുന്നതെന്നും ടിക്കറാം മീണ വ്യക്തമാക്കി.

സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇവയെല്ലാം കൃത്യസമയത്ത് തന്നെ നടക്കുമെന്നാണ് മീണ നല്‍കുന്ന സൂചന. മറ്റ് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കൂടെ സംസ്ഥാനത്തെ ഉപതെരഞ്ഞടുപ്പുകളും നടക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ടിക്കറാം മീണ പറഞ്ഞു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ കാര്യത്തില്‍ നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

Top