വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഒ. രാജഗോപാല്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ ബിജെപിക്കായി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും നേമം എംഎല്‍എയുമായ ഒ. രാജഗോപാല്‍.

മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും കുമ്മനത്തെ തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.

”കുമ്മനം മത്സരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കുമ്മനം സമ്മതം അറിയിച്ചു കഴിഞ്ഞു. ഇനി കേന്ദ്രനേതൃത്വം ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയേ വേണ്ടൂ. നാളെ മുതല്‍ കുമ്മനം പ്രചാരണത്തിനിറങ്ങും’, ഒ രാജഗോപാല്‍ വ്യക്തമാക്കി.

Top