വട്ടിയൂര്‍ക്കാവില്‍ ആദ്യ റൗണ്ടിലും ലീഡ് നിലനിര്‍ത്തി വികെ പ്രശാന്ത്

vk-prasanth

തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്.പോസ്റ്റല്‍ വോട്ടുകളും ഇമെയിലായി ലഭിച്ച വോട്ടുകളുമാണ് ആദ്യമെണ്ണിയത്. ഇന്നലെ വരെ 55 തപാല്‍ വോട്ടുകളും 68 ഇ.ടി.പി.ബി(ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ്) ലഭിച്ചിരുന്നു.

നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ അഞ്ചു ബൂത്തുകള്‍, കുശവര്‍ക്കല്‍ ഗവണ്‍മെന്റ് യുപി. സ്‌കൂളിലെ മൂന്നു ബൂത്തുകള്‍, കുടപ്പനക്കുന്ന് ഗവ. യുപി സ്‌കൂളിലെ നാല് ബൂത്തുകള്‍, പേരൂര്‍ക്കട കൊണ്‍കോഡിയ ലൂഥറന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടു ബൂത്തുകള്‍ എന്നിവിടങ്ങളിലെ ഇ.വി.എമ്മുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.

Top