വട്ടിയൂര്‍ക്കാവ് അര്‍ച്ചന കൊലക്കേസ് ; സിനിമാ – സീരിയല്‍ സംവിധായകന്‍ ദേവദാസിന് ജീവപര്യന്തം

arrest

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് അര്‍ച്ചന കൊലക്കേസില്‍ സിനിമാ – സീരിയല്‍ സംവിധായകന്‍ ദേവദാസിന്(40) ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും.

തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി.

ദേവദാസിന്റെ രണ്ടാം ഭാര്യയായിരുന്ന അര്‍ച്ചന എന്ന സുഷമയെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി കയ്യും കാലും കെട്ടിയിട്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2009 ഡിസംബറിലായിരുന്നു സംഭവം നടന്നത്.

ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

Top