വളാഞ്ചേരി വട്ടപ്പാറ വളവില്‍ രണ്ടാഴ്ചയ്ക്കിടെ വീണ്ടും ഗ്യാസ് ടാങ്കര്‍ മറഞ്ഞു

മലപ്പുറം: ദേശീയ പാതയില്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറഞ്ഞു. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാതകം ചോരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.

രണ്ടാഴ്ച മുമ്പും ഇവിടെ ഒരു ടാങ്കര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അന്നും ടാങ്കറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നിരുന്നില്ല.

നിരവധി വാഹനങ്ങളാണ് വളവില്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്. അശാസ്ത്രീയ റോഡ് നിര്‍മാണവും വളവില്‍ തെരുവ് വിളക്കുകളില്ലാത്തതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Top