സഭാ രഹസ്യം പരസ്യമാക്കാം; പിറന്നാള്‍ ദിനത്തില്‍ ചരിത്രപരമായ നയം മാറ്റവുമായി മാര്‍പാപ്പ

pope

വത്തിക്കാന്‍: ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ ഇരകള്‍ക്കും സാക്ഷികള്‍ക്കുമുണ്ടായിരുന്ന വിലക്ക് നീക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയുടെ എണ്‍പത്തി മൂന്നാം പിറന്നാള്‍ ദിനത്തിലാണ് ചരിത്രപരമായ നയംമാറ്റം വത്തിക്കാന്‍ വെളിപ്പെടുത്തിയത്.

കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനം സംബന്ധിച്ച കേസിലെ രേഖകളില്‍ സഭകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകത നീക്കുന്ന ചരിത്രപരമായ നിലപാടാണിത്.

അതത് രാജ്യത്തെ നിയമസംവിധാനത്തോടു സഹകരിക്കുമെന്നും വിവരങ്ങള്‍ പൊലീസിന് കൈമാറുമെന്നും മാത്രമല്ല 18 വയസ്സില്‍ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Top