വാറ്റ് വെട്ടിച്ചുരുക്കി ; ബിഹാറില്‍ ഇന്ധന വിലയില്‍ കുറവ്, നികുതി കുറയ്ക്കാതെ കേരളം

petrol

പാറ്റ്‌ന: ബീഹാറില്‍ മൂല്യവര്‍ധത നികുതി (വാറ്റ്) കുറച്ചതിനാല്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ വില രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായ സാഹചര്യത്തിലാണ് ബിഹാറും നികുതി കുറച്ചത്. പെട്രോളിന്റെ വാറ്റ് നികുതി 26 ശതമാനത്തില്‍ നിന്ന് 22.20 ശതമാനമായും ഡീസലിന്റേത് 19 ശതമാനത്തില്‍ നിന്ന് 15 ശതമാനമായുമാണു കുറച്ചത്. ഇതോടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.55 രൂപയും കുറയും.

ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. എന്നാല്‍ കേരളം നികുതി കുറയ്ക്കില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്.

Top