വര്‍ക് ഷോപ്പിന്റെ മറവില്‍ വാറ്റ് ചാരായം വില്‍പ്പന; യുവാവ് എക്സൈസ് പിടിയിൽ

കൊല്ലം: വര്‍ക് ഷോപ്പിന്റെ മറവില്‍ വാറ്റ് ചാരായം വില്‍പ്പന നടത്തി വന്ന യുവാവിനെ എക്സൈസ് പിടികൂടി. കോട്ടാത്തല സ്വദേശി പ്രകാശാണ് കൊട്ടാരക്കര എക്സൈസിന്റെ പിടിയിലായത്. മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വാറ്റ് ചാരായം നിറച്ചു വില്‍ക്കുന്നതാണ് പതിവ്. കുപ്പികളില്‍ നിറച്ചിരുന്ന 15 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും മിനി വാനും കസ്റ്റഡിയില്‍ എടുത്തു.

പുത്തൂരില്‍ ഇരുചക്ര വാഹനങ്ങളുടെ വര്‍ക്ഷോപ്പ് നടത്തിവരുന്നതിന്റെ മറവിലായിരുന്നു മദ്യ കച്ചവടം. വ്യാജ വേഷത്തിലെത്തിയ എക്സൈസ് സംഘത്തിന് മദ്യം നല്‍കാനുള്ള ശ്രമത്തിനിടയില്‍ പ്രകാശിനെ പിടികൂടുകയായിരുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പന നിരോധിച്ചതോടെയാണ് വ്യാജ മദ്യം നിര്‍മിച്ചു വില്‍പ്പന നടത്തിവന്നിരുന്നതെന്ന് എക്സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Top