വാറ്റ് ബോധവല്‍ക്കരണവുമായി സൗദി ; രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

vat

സൗദി: വാറ്റ് സംബന്ധമായ ബോധവല്‍ക്കരണം സജീവമാക്കി സൗദി.

എന്നാല്‍ ബോധവര്‍ക്കരണ പരിപാടികളും, ശക്തമായ മുന്നറിയിപ്പും ഉണ്ടായിട്ടും പല സ്ഥാപനങ്ങളും ഇനിയും വാറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ജനുവരി ഒന്ന് മുതലാണ് സൗദിയിലും യു.എ.ഇയിലും വാറ്റ് പ്രാബല്യത്തില്‍ എത്തുന്നത്.

തുടർന്ന് ബഹുഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതി നല്‍കേണ്ടി വരും.

യു.എ.ഇയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സൗദിയില്‍ വാറ്റ് പരിധിയില്‍ ഉൾപ്പെടും.

Top