വസുന്ധരയുടെയും അനന്തരവന്റെയും ആശ്ലേഷം ആഘോഷമാക്കി സാമൂഹ്യ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ബുഅഭതീജ ആശ്ലേഷം ആഘോഷമാക്കി സാമൂഹ്യ മാധ്യമങ്ങള്‍. തിങ്കളാഴ്ച രാജസ്ഥാനില്‍ നടന്ന അശോക് ഗഹ്‌ലോട്ടിന്റെ സത്യപ്രതിജ്ഞ ചടങ്ങിലായിരുന്നു രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്റെ അനന്തരവന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ആശ്ലേഷണം ചെയ്തത്. വസുന്ധര സിന്ധ്യയെ ആശ്ലേഷണം ചെയ്ത് മുത്തം കൊടുക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ മുന്നിലായിരുന്നു വസുന്ധരയുടെ അന്തരവനോടുള്ള സ്‌നേഹ പ്രകടനം.’നീ വിഷമിക്കേണ്ട, നിനക്ക് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകാന്‍ ഇനിയും ധാരാളം സമയമുണ്ട് എന്നായിരുന്നു വസുന്ധര അനന്തരവനെ ആശ്ലേഷിച്ച് കൊണ്ട് പറഞ്ഞത് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തിനായി കമല്‍നാഥുമായി സിന്ധ്യ മത്സരിച്ചിരുന്നു. ഒടുവില്‍ സിന്ധ്യയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

സ്വാതന്ത്യത്തിന് മുമ്പ് ഗ്വാളിയാറിലെ മഹാരാജാവായിരുന്ന ജീവറാജി റാവുവാവിന്റെ മക്കളാണ് വസുന്ധര റാവുവും മാധവറാവു സിന്ധ്യയും. സിന്ധ്യയുടെ പുത്രനാണ് ജ്യോതിരാദിത്യ സിന്ധ്യ. രാജഭരണം നാടുനീങ്ങി ജനാധിപത്യം പുലര്‍ന്നപ്പോള്‍ അതിനെ ശങ്കയില്ലാതെ പുതിയ വഴിയായി സിന്ധ്യ കുടുംബം സ്വീകരിച്ചു. ആദ്യം കോണ്‍ഗ്രസിലായിരുന്ന ജീവറാജിയുടെ ഭാര്യ രാജമാതാ വിജയരാജെ സിന്ധ്യ പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. മകന്‍ മാധവ റാവു കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നെങ്കിലും വസുന്ധര അടക്കമുള്ള സഹോദരിമാര്‍ അമ്മക്കൊപ്പം ബിജെപിയിലും നിന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു പോലെ നേതാവായി മാറിയ വസുന്ധര രണ്ടു വട്ടം രാജസ്ഥാന്റെ മുഖ്യമന്ത്രിയായി. 1971 മുതല്‍ 2001ല്‍ മരിക്കുന്നത് വരെ മാധവറാവു സിന്ധ്യ മധ്യപ്രദേശില്‍ എംപിയായിരുന്നു.

Top