കോവിഡ് നിയന്ത്രണം ലംഘിച്ച് സമരം ; താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ കേസ്. കോവിഡ് നിയന്ത്രണം ലംഘിച്ച് സമരത്തില്‍ പങ്കെടുത്തതിനാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. ബിഷപ്പ് അടക്കം സമരത്തില്‍ പങ്കെടുത്ത നാല്‍പതിലധികം ആളുകള്‍ക്കെതിരെയാണ് കേസ്.

വന്യമൃഗ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതതില്‍ പ്രതിഷേധിച്ച് മേഖലയിലെ കര്‍ഷകര്‍ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.

Top