ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കരിപ്പൂര്‍: ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ വി.വി വസന്ത കുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.

മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍, ഗവര്‍ണര്‍ക്ക് വേണ്ടി മലപ്പുറം കലക്ടര്‍, കേന്ദ്ര സര്‍ക്കാറിന് വേണ്ടി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.കൂടാതെ വിവിധ രാഷ്ട്രീയ കക്ഷികളും നാട്ടുകാരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മൃതദേഹം ഉടന്‍ തന്നെ റോഡുമാര്‍ഗം വയനാട്ടിലേക്ക് കൊണ്ടുപോകും. ലക്കിടി ഗവ. എല്‍.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തൃക്കൈപറ്റ മുക്കംകുന്ന് സമുദായ ശ്മശാനത്തില്‍ സംസ്ഥാന, സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും.

Top