യുവനടിമാരില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന നടിയുടെ പേര് വെളിപ്പെടുത്തി വരുണ്‍ തേജ

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നായികയായെത്തിയ സായ് പല്ലവിയെ പെട്ടന്നാരും മറക്കില്ല. പ്രേമം ഹിറ്റായതോടു കൂടി തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി മാറിയ സായ് പല്ലവിയുടെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഫിദ എന്ന ചിത്രം ഹിറ്റായതോടെയാണ് തെലുങ്കില്‍ സായ് പല്ലവിക്ക് ആരാധകര്‍ ഏറിയത്. യുവനടന്‍ വരുണ്‍ തേജായിരുന്നു ചിത്രത്തിലെ നായകന്‍.

കഴിഞ്ഞ ദിവസം വരുണ്‍ തേജ് ഒരു അഭിമുഖത്തില്‍ രസകരമായ ഒരു കാര്യം പറഞ്ഞു. യുവനടിമാരില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ സായ് പല്ലവിയുടെ പേരാണ് വരുണ്‍ പറഞ്ഞത്. പ്രമുഖ നിര്‍മാതാവും നടിയുമായ ലക്ഷ്മി മഞ്ജുവായിരുന്നു പരിപാടിയുടെ അവതാരക.

സായ് പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി സായ് പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു താരം തുറന്നുപറഞ്ഞത്. പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതായും വരുണ്‍ വെളിപ്പെടുത്തി.

Top