ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ ഗാന്ധിയോട് സാദൃശ്യമുള്ള ചിത്രങ്ങള്‍ പുറത്ത്.
സ്വകാര്യ വെബ് പോര്‍ട്ടലാണ് വരുണ്‍ ഗാന്ധിയോട് സാമ്യമുള്ള പുരുഷന്റെയും യുവതിയുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടത്.
പെണ്‍ കെണിയില്‍പ്പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ വിവാദ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മ്മയ്ക്ക് കൈമാറിയെന്ന് വരുണ്‍ ഗാന്ധിക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു.
യുഎസില്‍ അഭിഭാഷകനായ സി. എഡ്മണ്ട്‌സ് അലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്കു വരുണ്‍ ഗാന്ധിയുെട പങ്ക് വെളിപ്പെടുത്തിക്കൊണ്ടുള്ള കത്ത് അയച്ചത്.
സ്വരാജ് അഭിയാന്‍ നേതാക്കളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരാണ് ഈ കത്ത് പുറത്തുവിട്ടത്.
പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോഴാണ് വരുണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം.
വര്‍മയ്‌ക്കെതിരേ നിരവധി രേഖകള്‍ സിബിഐയ്ക്ക് നല്‍കിയിട്ടുള്ളയാളാണ് എഡ്മണ്ട്‌സ്. നാലു വര്‍ഷം മുമ്പ് എഡ്മണ്ട്‌സ് ബിസിനസ് പങ്കാളിയായിരുന്ന വര്‍മയുമായി തെറ്റിപ്പിരിയുകയായിരുന്നു.
ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 16നുമാണ് രണ്ടു കത്തുകള്‍ പ്രധാനമന്ത്രിക്ക് അയച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.


