വരുണ്‍ ധവാന്റെ ‘ഭേഡിയ’ വിജയത്തിലേക്ക്

രുണ്‍ ധവാൻ, കൃതി സനോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയ ചിത്രമാണ് ‘ഭേഡിയ’. മോശമല്ലാത്തെ പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ‘ഭേഡിയ’യുടെ ബോക്സ് ഓഫീസ് കളക്ഷൻ അമ്പത് കോടിയിലേക്ക് അടുക്കുകയാണ്. അമര്‍ കൗശിക് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

ലോകമെമ്പാടും നിന്നുമായി ‘ഭേഡിയ’ എന്ന ചിത്രം ഇതുവരെ 43.67 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത് . ‘ഭാസ്‍കര്‍’ എന്ന കഥാപാത്രമായി വരുണ്‍ ധവാൻ അഭിനയിക്കുമ്പോള്‍ ‘ഡോ. അനിക’യായിട്ടാണ് കൃതി സനോണ്‍ എത്തിയിരിക്കുന്നത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.

Top