വരുണ്‍ ധവാന്റെ ‘ബാവല്‍’, ടീസര്‍ പുറത്ത്

രുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ബാവല്‍’. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘ബാവലി’ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ടീസറില്‍ ഉളളത്.

Top