‘രണഭൂമി’യുമായി വിജയ കൂട്ടുകെട്ട് തീര്‍ത്ത ഈ മൂവര്‍ സംഘം വീണ്ടും എത്താന്‍ ഒരുങ്ങുന്നു

bollywood

വിജയ കൂട്ടുകെട്ടായ മൂവര്‍ സംഘം വരുണ്‍ ധവാന്‍, സംവിധായകന്‍ ശശാങ്ക് ഖൈത്തന്‍, നിര്‍മ്മാതാവ് കരണ്‍ ജോഹര്‍ വീണ്ടും ഒരുമിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഇത്തവണത്തെ കൂട്ടുകെട്ടില്‍ ആരാധകര്‍ക്കായി അല്‍പം മാറ്റങ്ങളോടെയാണ് മൂവരും എത്തുന്നത്.

ഇവര്‍ ഒന്നിച്ച ഹംതി ശര്‍മ കി ദുല്‍ഹാനിയ, ബദരിനാഥ് കി ദുല്‍ഹാനിയ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ തീര്‍ത്തിരുന്നു. എന്നാല്‍ പുതുതായി സാധാരണ ചിത്രങ്ങളില്‍ നിന്നും മാറി യുദ്ധവുമായി ബന്ധപ്പെട്ട കഥയുമായാണ് ഇവര്‍ എത്തുന്നത്. രണഭൂമി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തെ കുറിച്ച് ധര്‍മ്മ പ്രൊഡക്ഷന്‍ തന്നെയാണ് ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

Top