ആരാധികയുടെ ആത്മഹത്യ ഭീഷണി ; പൊലീസിൽ പരാതി നൽകി വരുണ്‍ ധവാന്‍

വെള്ളിത്തിരയിലെ താരങ്ങളോട് എന്നും പ്രേക്ഷകർക്ക് ആരാധനയാണ്.

എന്നാൽ ആരാധന കുടുതലായാലും പ്രശ്നമാണ്.

അത്തരത്തിലുള്ള ഒരു അനുഭവത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ് യുവനടന്‍ വരുണ്‍ ധവാന്‍.

ആത്മഹത്യ ഭീഷണി മുഴക്കി തന്നെ ശല്യം ചെയ്യുന്ന ഒരു യുവതിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിരിക്കുകയാണ് വരുണ്‍.

യുവതി സമൂഹിക മാധ്യങ്ങളിലൂടെ വരുണിന് തുടര്‍ച്ചയായി സന്ദേശമയക്കുമായിരുന്നു. എന്നാല്‍ സന്ദേശങ്ങള്‍ക്കൊന്നും വരുണ്‍ മറുപടി നല്‍കാറില്ലായിരുന്നു.

തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു.

Top