പുതിയ ചിത്രം ‘ ഒക്ടോബറിലുടെ’ വരുൺ ധവാനും , ഷൂജിത് സിർക്കാറും ഒന്നിക്കുന്നു

ബോളിവുഡ് റൊമാന്റിക് ഹീറോ വരുൺ ധവാന്റെ പുതിയ ചിത്രം ‘ഒക്ടോബറിന്റെ’ ഷൂട്ടിംഗ് ആരംഭിക്കുന്നു.

പീക്കു സംവിധായകൻ ഷൂജിത് സിർസറുമായി കൈകോർത്താണ് വരുണിന്റെ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പേര് വരുൺ ധവാനാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഷൂജിത് സിർസറുമായി പ്രവർത്തിക്കാൻ കഴിയുന്നതിൽ അഭിമാനിക്കുന്നുവെന്നും , അദ്ദേഹത്തിന്റെ ചിത്രങ്ങളെ ഒരുപാട് ഇഷ്ട്ടപെടുന്നുവെന്നും വരുൺ പറഞ്ഞു.

വരുൺ ധവാൻ ഇപ്പോൾ മൌറീഷ്യസിൽ ‘ജുഡ്‌വ 2’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്‌. ജാക്വിലിൻ ഫെർണാണ്ടസ്, തപ്സി പനു എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സൽമാൻ ഖാനും പ്രധാന വേഷത്തിലെത്തുന്നു.

Top