വരുണ്‍ ധവാന്‍ – ആലിയ ഭട്ട് ചിത്രം ‘കലങ്ക്’ ; പുതിയ പ്രൊമൊ വീഡിയോ പുറത്തിറങ്ങി

‘ടു സ്റ്റേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന അഭിഷേക് വര്‍മന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘കലങ്ക്’. ചിത്രം മികച്ച അഭിപ്രായം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പുതിയ പ്രൊമൊ വീഡിയോ പുറത്തുവിട്ടു.

വരുണ്‍ ധവാന്‍, ആലിയ ഭട്ട്, സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. പ്രീതം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 1940 കളാണ് ‘കലങ്കി’ന്റെ കഥാ പശ്ചാത്തലം. നിത്യഹരിത പ്രണയത്തിന്റെയും പ്രണയനഷ്ടത്തിന്റെയും ബന്ധങ്ങളിലെ സങ്കീര്‍ണതകളുടെയും കഥയാണ് ചിത്രം പറയുന്നത്. ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.

Top