വരുണ്‍ ധവാനെ രണ്‍ബീര്‍ എന്ന് വിളിച്ച് ആലിയ; വീഡിയോ വൈറല്‍

രുണ്‍ ധവാനെ രണ്‍ബീര്‍ എന്ന് വിളിച്ച് ആലിയ . താരങ്ങളുടെ പുതിയ ചിത്രമായ കലങ്കിന്റെ പ്രമോഷന്‍ പ്രോഗ്രമിനിടെ ആലിയയ്ക്ക് സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ വൈറലാകുന്നത്. വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ആലിയ അഭിമുഖത്തില്‍ പങ്കെടുത്തത്.

ആലിയയുടെ തലമുടിയില്‍ പിടിച്ച് വലിച്ചുകൊണ്ടിരുന്ന വരുണിനെ അബദ്ധത്തില്‍ രണ്‍ബീര്‍ എന്ന് വിളിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. വരുണിനോട് തലയില്‍ നിന്ന് കൈയ്യെടുക്കാന്‍ പറയാന്‍ ശ്രമിച്ചപ്പോഴാണ് ആലിയ തനിക്ക് സംഭവിച്ച അബദ്ധത്തെ പറ്റി ഓര്‍മിച്ചത്. ഇതോടെ നാല് പേരും കൂട്ടച്ചിരിയായി. ചമ്മി മുഖം പൊത്തി ചിരിക്കുന്ന ആലിയയെയും വിഡിയോയില്‍ കാണാം.

Top