‘വര്‍ത്തമാനം’ ടീസര്‍ പുറത്തിറങ്ങി

പാര്‍വതി തിരുവോത്ത്, റോഷന്‍ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. മുഹമ്മദ് അബ്ദുള്‍ റഹ്മാനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫൈസ സൂഫിയ എന്ന വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മലബാറില്‍ നിന്നും ഡല്‍ഹിയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനായി എത്തുന്ന ഫൈസ സൂഫിയയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദീഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയത്.

‘ഇവിടെ നൂറ്കണക്കിനാളുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിമരിച്ചപ്പോള്‍ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയതാണോ നിന്റെയൊക്കം രാജ്യസ്‌നേഹം’- എന്ന ഡയലോഗാണ് ടീസറില്‍ ശ്രദ്ധനേടുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പ് നേരിടേണ്ടി വന്ന ചിത്രമാണ് വര്‍ത്തമാനം. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ പരസ്യപ്രതികരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.

Top