പുതിയ ചിത്രം വാര്‍ത്തകള്‍ ഇതുവരെ നായകനായി സിജു വിത്സണ്‍

നോജ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാര്‍ത്തകള്‍ ഇതുവരെ യില്‍ യുവതാരം സിജു വിത്സണ്‍ നായകനായെത്തുന്നു. പുതുമുഖമായിരിക്കും നായികയായെത്തുക. ഷൂട്ടിംഗ് 24ന് കൊല്ലങ്കോട് തുടങ്ങും.

varthakal-ithuvare-siju

തൊണ്ണൂറുകളില്‍ ഒരു നാട്ടിന്‍പുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അലന്‍സിയര്‍, മാമുക്കോയ, നന്ദു, ശിവജി ഗുരുവായൂര്‍, നസീര്‍ സംക്രാന്തി, ലക്ഷ്മിപ്രിയ, അംബിക മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോസണ്‍ പി.എസ്.ജി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫാണ് സംഗീതം പകരുന്നത്.

Top